കുണ്ടംകുഴി: പെൺകുട്ടിയെ പീഡിപ്പിക്കാൻശ്രമിച്ചയാളുടെ പേരിൽ ബേഡകം പോലീസ് പോക്സോ കേസെടുത്ത് മൂന്നാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. രാഷ്ടീയ ഇടപെടലിൽ കേസ് ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമമെന്നും യോഗം ആരോപിച്ചു.
മണ്ഡലം പ്രസിഡൻറ് സി.കുഞ്ഞിക്കൃഷ്ണൻ മാടക്കല്ല് അധ്യക്ഷതവഹിച്ചു. ടി.രാഘവൻ മുന്നാട്, ഇ.മാധവൻ നായർ, കുഞ്ഞിക്കൃഷ്ണൻ നായർ, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, കെ.രാജേന്ദ്രൻ മൊട്ടമ്മൽ, കെ.എ.ഇബ്രാഹിം എന്നിവർ സംസാരിച്ചു.