കുണ്ടംകുഴി: മണിപ്പൂരിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കുന്ന കുണ്ടംകുഴിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മോലോത്തുംകാവിലെ കെ.അഭിലാഷിന് സഹൃദയ ക്ലബ്ബ്, സഹൃദയ വായനശാല എന്നിവ പുരസ്കാരം നൽകി. 100, 200, 400 മീറ്ററുകളിലും റിലേ മത്സരങ്ങളിലുമാണ് അഭിലാഷ് മത്സരിക്കുന്നത്. ഒൻപത് മുതൽ 14 വരെയാണ് മീറ്റ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ.ഗോപാലൻ പുരസ്കാരം കൈമാറി. ക്ലബ്ബ് പ്രസിഡന്റ് എം.വി.വേണുഗോപാലൻ അധ്യക്ഷതവഹിച്ചു.
വായനശാല പ്രസിഡന്റ് ശശി പെർലം, കെ.സി.വിനീത്, വിനോദ് കുണ്ടംകുഴി, കെ.ബാലകൃഷ്ണൻ, അശ്വിൻരാജ്, മധു കാരക്കാട് എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 200 മീറ്റർ, 400 മീറ്റർ, 4 X 400 മീറ്റർ റിലേ എന്നിവയിൽ സ്വർണം, 100 മീറ്റർ, 4 X 100 മീറ്റർ റിലേ എന്നിവയിൽ വെള്ളി മെഡലുകളും നേടിയാണ് അഭിലാഷ് ദേശിയ മീറ്റിന് യോഗ്യത നേടിയത്.