കുണ്ടംകുഴി: ബീംബുങ്കാൽ കാളികഭഗവതിക്ഷേത്രത്തിൽ ബ്രഹ്മകലശോത്സവത്തോടനുബന്ധിച്ചുള്ള പുനഃപ്രതിഷ്ഠ, ലക്ഷംദീപ സമർപ്പണം എന്നിവ ബുധനാഴ്ച നടക്കും. രാവിലെ ഒൻപത് മുതൽ കാളികഭഗവതിയുടെ കണ്ണാടിബിംബം പ്രതിഷ്ഠ. തുടർന്ന് ഗുരു, വിഷ്ണുമൂർത്തി, പൊട്ടൻതെയ്യം, നാഗരാജാവ്, നാഗറാണി, ബ്രഹ്മരക്ഷസ്സ്, രക്തേശ്വരി, ഗുളികൻ എന്നീ മൂർത്തികളുടെ പ്രതിഷ്ഠ. വൈകീട്ട് അഞ്ചിന് ലക്ഷംദീപസമർപ്പണം.