കുണ്ടംകുഴി: ബസ്സിൽ മുതിർന്നവർക്കായി സംവരണംചെയ്തിട്ടുള്ള സീറ്റിൽ മറ്റുയാത്രക്കാർ ഇരിക്കുന്നത് തടയാൻ നടപടിയുണ്ടാകണമെന്ന് കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ബേഡഡുക്ക യൂണിറ്റ് വാർഷികസമ്മേളനം ആവശ്യപ്പെട്ടു. കുണ്ടംകുഴിയിൽ നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം നാരായണൻ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാഘവൻ ദൊഡുവയൽ അധ്യക്ഷതവഹിച്ചു. ടി.അപ്പ റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞിരാമൻ, ഇ.സി.കണ്ണൻ, ബി.പൊക്കായി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: രാഘവൻ ദൊഡുവയൽ (പ്രസി.), ടി.അപ്പ (സെക്ര.), നാരായണൻ (ട്രഷ.).