കുണ്ടംകുഴി: ബീംബുങ്കാൽ കാളികഭഗവതി ക്ഷേത്രത്തിൽ ബ്രഹ്മകലശം, പുനഃപ്രതിഷ്ഠ, ലക്ഷംദീപസമർപ്പണ ഉത്സവഭാഗമായുള്ള സാംസ്കാരികസമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്യും. പകൽ വിവിധ പൂജകൾ, രാത്രി ഏഴിന് തിരുവാതിരകളി, മിമിക്സ്ഷോ തുടങ്ങിയവയുണ്ടാകും.
ഉത്സവത്തിന് തുടക്കംകുറിച്ച് വെള്ളിയഴ്ച രാവിലെ ബീംബുങ്കാൽനിന്ന് ക്ഷേത്രത്തിലേക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. ആചാര്യവരവേൽപ്പ്, വിവിധപൂജകൾ, കാഴ്ചസമർപ്പണം എന്നിവയുമുണ്ടായിരുന്നു. ബ്രഹ്മകലശോത്സവം ബുധനാഴ്ച സമാപിക്കും.