കുണ്ടംകുഴി: ലയൺസ് ക്ളബ്ബ് കുണ്ടംകുഴി യൂണിറ്റ് കുമ്പാറത്തോട്, ബീംബുങ്കാൽ മീത്തൽവീട് പ്രദേശങ്ങളിൽ അർബുദരോഗത്തിന് ചികിത്സയിൽ കഴിയുന്ന നിർധനർക്ക് ചികിത്സാ സഹായധനം നൽകി.
കുണ്ടംകുഴിയിൽ നടന്ന യോഗം ലയൺസ് ക്ളബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.
ലയൺസ് ക്ളബ്ബ് യൂണിറ്റ് പ്രസിഡന്റ് പി.കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുബ്രഹ്മണ്യൻ കൊട്ടാരത്തിൽ, വിനോദ്‌കുമാർ, സജി മാത്യു, സുധീർ നമ്പ്യാർ, കെ.രാജേന്ദ്രൻ മൊട്ടമ്മൽ, എം.ഗംഗാധരൻ നായർ, പി.കുഞ്ഞിരാമൻ നായർ, എം.രാജേന്ദ്രൻ നായർ, ഇ.രവിചന്ദ്രൻ, സുരേഷ് ചരക്കടവ് എന്നിവർ സംസാരിച്ചു.