കുണ്ടംകുഴി: കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.) ജില്ലാ സമ്മേളനം വ്യാഴാഴ്ച സമാപിക്കും. വൈകീട്ട് മൂന്നിന് ബീംബുങ്കാൽ, മരുതടുക്കം എന്നിവിടങ്ങളിൽനിന്നുള്ള പൊതുപ്രകടനം നടക്കും. സമ്മേളനനഗരിയിൽ നടക്കുന്ന പൊതുസമ്മേളനം കെ.എസ്.കെ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റ് എ.വിജയരാഘവൻ ഉദ്ഘാടനംചെയ്യും.
ബുധനാഴ്ച രാവിലെ പ്രതിനിധിസമ്മേളനം നടന്നു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു. രാത്രിനടന്ന സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തകൻ പി.കെ.സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു.