കുണ്ടംകുഴി: കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു.) ജില്ലാസമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ കുണ്ടംകുഴിയിൽ നടക്കും. പ്രതിനിധിസമ്മേളനം, പൊതുസമ്മേളനം, സാംസ്കാരിക സമ്മേളനം തുടങ്ങിയവയുണ്ടാകും. വിവിധയിടങ്ങളിൽനിന്ന് സമ്മേളനനഗരിയിലേക്കുള്ള ഭക്ഷ്യോത്പന്നസമാഹരണം നടത്തി. സമാഹരണം ബന്തടുക്കയിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.രാഘവൻ ഉദ്ഘാടനം ചെയ്തു.