കുണ്ടംകുഴി: കോൺഗ്രസ് ബേഡഡുക്ക മണ്ഡലം കമ്മിറ്റി മരുതടുക്കത്ത് പൗരാവകാശ സംഗമം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണൻ മാടക്കല്ല് അധ്യക്ഷതവഹിച്ചു. അഡ്വ. ശ്രീജിത്ത് മാടക്കല്ല്, ഇ.മാധവൻ നായർ, ടി.രാഘവൻ, ഇ.കുഞ്ഞിക്കൃഷ്ണൻ നായർ, കെ.ഉമാവതി, വൈഷ്ണവ്, സന്തോഷ്, ഉനൈയ്സ്, ബി.കെ.അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു.