കുണ്ടംകുഴി: ’ബേഡകം-വാസ്ക്’ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ’ബേഡകം സെവൻസ്’ ഏപ്രിൽ അഞ്ചുമുതൽ 12 വരെ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കും. പ്രചാരണപത്രിക പ്രകാശനംചെയ്തു. കുണ്ടംകുഴിയിൽ നടക്കുന്ന ബി-സെവൻ സോക്കർ ഫുട്ബോൾ ടൂർണമെന്റ് വേദിയിൽവെച്ച് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡൻറ് സി.രാമചന്ദ്രൻ പ്രകാശനം നിർവഹിച്ചു.
ബേഡകം പോലീസ് സബ് ഇൻസ്പെക്ടർ സതീഷ്, എം.അനന്തൻ, ആർ.കുഞ്ഞിക്കണ്ണൻ, ടി.അപ്പ, പി.വി.വിജയൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.