കുണ്ടംകുഴി: പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന്റെ പ്രധാനയിനമായ നൃത്തോത്സവം ബുധനാഴ്ച രാത്രി 7.30 മുതൽ വ്യാഴാഴ്ച പുലർച്ചെവരെ നടക്കും. ബുധനാഴ്ച പകൽ 9.30-ന് ഭൂതബലിയുത്സവം. 11-ന് ഭജനാമൃതം, 12.30-ന് അടിയിലൂണ്, മൂന്നിന് അക്ഷരശ്ലോകസദസ്സ്, നാലിന് നാഗസ്വരസേവ, അഞ്ചിന് ഇരട്ടത്തായമ്പക, വൈകീട്ട് 6.30-ന് പഞ്ചവാദ്യസേവ.
ചൊവ്വാഴ്ച വൈകീട്ട് ബേഡകത്തേയ്ക്ക് വേട്ടയ്ക്കെഴുന്നള്ളത്ത് നടന്നു. കൊളത്തൂർ കാളരാത്രി ഭഗവതിക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്, വേട്ടയ്ക്കെഴുന്നള്ളത്ത് വരവേൽപ്പ് കമ്മിറ്റിയുടെവക താലപ്പൊലി സ്വീകരണം. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്, കുണ്ടംകുഴിമുതൽ ബേഡകംവരെ തദ്ദേശവാസികളുടെവക വഴിയിൽ ദീപാലങ്കാരം, വേലക്കുന്ന് ശിവക്ഷേത്രത്തിൽ വരവേൽപ്പ്, ബീംബുങ്കാലിൽ ചെട്ടി സമുദായാംഗങ്ങളുടെവക വരവേൽപ്പ് എന്നിവ നടന്നു. ആറാട്ടെഴുന്നള്ളത്ത് വ്യാഴാഴ്ച നടക്കും.