കുണ്ടംകുഴി: കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന് കൊടിയേറി. ഞായറാഴ്ച തന്ത്രി ഐ.കെ.കൃഷ്ണദാസിന്റെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തിങ്കളാഴ്ച ഭൂതബലി ഉത്സവത്തിന് പുലർച്ചെമുതൽ വിവിധ പൂജകൾ നടക്കും. വൈകീട്ട് 6.15-ന് ഭജന, 6.30-ന് സംഗീതാർച്ചന, ശാസ്ത്രീയ നൃത്തം, ഹരിമുരളീരവം സംഗീതപരിപാടി. രാത്രി എട്ടിന് നാഗസ്വര സേവ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് സമൂഹപ്രാർത്ഥന. വൈകീട്ട് അഞ്ചിന് ബേഡകത്തേയ്ക്ക് വേട്ടയ്ക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്. വൈകീട്ട് 5.30-ന് നൃത്തനൃത്യങ്ങൾ. 6.30-ന് ഭജന. രാത്രി എട്ടിന് കന്നഡ യക്ഷഗാനം.
ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ന് അടിയിലൂണ്. മൂന്നിന് അക്ഷരശ്ലോകസദസ്സ്. നാലിന് നാഗസ്വരസേവ. അഞ്ചിന് ഇരട്ടത്തായമ്പക. വൈകീട്ട് 6.30-ന് പഞ്ചവാദ്യസേവ. രാത്രി 7.30 മുതൽ നൃത്തോത്സവം.
വ്യാഴാഴ്ച വൈകിട്ട് നാലിന് ആറാട്ട് ബലി. പാണ്ടിക്കണ്ടത്തേക്ക് ആറാട്ടെഴുന്നള്ളത്ത്. ദീപാലങ്കാരത്തോടുകൂടി തിരിച്ചെഴുന്നള്ളത്ത്. വൈകീട്ട് ആറിന് സത്സംഗ്. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. ഒൻപതിന് അരയാൽപൂജ. തുടർന്ന് കൊടിയിറക്കം.