കുണ്ടംകുഴി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കുണ്ടംകുഴി ബഡ്സ് സ്കൂളിന് തുക നൽകി. എട്ട്-ബി ക്ലാസിലെ വിദ്യാർഥികൾ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ശേഖരിച്ച 4,000 രൂപയാണ് ആഘോഷങ്ങൾ മാറ്റിവെച്ച് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ബഡ്സ് സ്കൂൾ അധ്യാപിക സുരന്യയ്ക്ക് തുക കൈമാറി. പി.ടി.എ. പ്രസിഡന്റ് സുരേഷ് പായം അധ്യക്ഷതവഹിച്ചു. കെ.അശോകൻ, എം.വി.വേണുഗോപാലൻ, അനൂപ് പെരിയൽ, ബി.കെ.അമൽരാജ്, രജുല മോൾ എന്നിവർ സംസാരിച്ചു.