കുണ്ടംകുഴി: ബേഡഡുക്ക പഞ്ചായത്ത് യൂത്ത് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബി-സെവൻ സോക്കർ അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെന്റ് സീസൺ-രണ്ട് മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് രാത്രി ഏഴുമുതലാണ് മത്സരങ്ങൾ.
മത്സരത്തിന് മുന്നോടിയായി ദിവസവും കലാ-സാംസ്കാരിക പരിപാടികൾ ഉണ്ടാകും. ടൂർണമെന്റ് 19-ന് സമാപിക്കും .