കുണ്ടംകുഴി: പഞ്ചലിംഗേശ്വര ക്ഷേത്രോത്സവത്തിന് ഞായറാഴ്ച കൊടിയേറ്റും. ശനിയാഴ്ച പകൽ പത്തിന് ആനപ്പന്തൽ കയറ്റുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും. തുടന്ന് വിവിധ ദേശവാസികളുടെ വകയായി ധന ധാന്യ കാഴ്ച സമർപ്പണം, വൈകീട്ട് ആറുമുതൽ വിവിധ പൂജകൾ, ആചാര്യവരണം, തിരുവത്താഴത്തിന് അരി അളക്കൽ എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ ആറിന് ഗണപതിഹോമം. ഒൻപതിന് ബെദിര കൊട്ടാരം ആദിനാൽവർ ദേവസ്ഥാനം തറവാട്ടിൽനിന്ന് ഭണ്ഡാരവരവ്. 11 മണിക്ക് കൊടിയേറ്റം, കലശാഭിഷേകം. വൈകീട്ട് അഞ്ചിന് തായമ്പക. ആറിന് നൃത്തനൃത്യങ്ങൾ. രാത്രി 9 30-ന് തിരുവാതിരകളി.
13-ന് പകൽ 9.30-ന് ഭൂതബലി ഉത്സവം. വൈകീട്ട് 6.15-ന് ഭജന, 6.30-ന് സംഗീതാർച്ചന, ശാസ്ത്രീയനൃത്തം, ഹരിമുരളീരവം സംഗീതപരിപാടി. രാത്രി എട്ടിന് നാഗസ്വര സേവ.
14-ന് ഉച്ചയ്ക്ക് 12.30-ന് സമൂഹപ്രാർഥന. വൈകീട്ട് അഞ്ചിന് ബേഡകത്തേയ്ക്ക് വേട്ടയ്ക്കെഴുന്നള്ളത്ത്. കൊളത്തൂർ കാളരാത്രി ഭഗവതിക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്. വേട്ടയ്ക്കെഴുന്നള്ളത്ത് വരവേൽപ്പ് കമ്മിറ്റിയുടെവക താലപ്പൊലി സ്വീകരണം. കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതിക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്.
കുണ്ടംകുഴി മുതൽ ബേഡകംവരെ തദ്ദേശവാസികളുടെ വക വഴിയിൽ ദീപാലങ്കാരം. തിരിച്ചെഴുന്നള്ളത്ത്. വേലക്കുന്ന് ശിവക്ഷേത്രത്തിൽ വരവേൽപ്പ്. ബീംബുങ്കാലിൽ ചെട്ടി സമുദായാംഗങ്ങളുടെവക വരവേൽപ്പ്. വൈകീട്ട് 5.30-ന് നൃത്തനൃത്യങ്ങൾ. 6.30-ന് ഭജന. രാത്രി എട്ടിന് കന്നഡ യക്ഷഗാനം.
15-ന് ഉച്ചയ്ക്ക് 12.30-ന് അടിയിലൂണ്. മൂന്നിന് അക്ഷരശ്ലോകസദസ്സ്. നാലിന് നാഗസ്വരസേവ. അഞ്ചിന് ഇരട്ടത്തായമ്പക. വൈകീട്ട് 6.30-ന് പഞ്ചവാദ്യസേവ. രാത്രി 7.30 മുതൽ നൃത്തോത്സവം.
16-ന് വൈകീട്ട് നാലിന് ആറാട്ട്ബലി. കൊളത്തൂർ വിശ്വകർമക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്. പാണ്ടിക്കണ്ടത്തേക്ക് ആറാട്ടെഴുന്നള്ളത്ത്. പാണ്ടിക്കണ്ടം വരവേൽപ്പ് കമ്മിറ്റിയുടെവക താലപ്പൊലി വരവേൽപ്പ്. വരിക്കുളം ചൂളിയാർ ഭഗവതിക്ഷേത്ര ദൈവങ്ങളുടെ വരവേൽപ്പ്. ദീപാലങ്കാരത്തോടുകൂടി തിരിച്ചെഴുന്നള്ളത്ത്. വൈകീട്ട് ആറിന് സത്സംഗ്. രാത്രി ഏഴിന് നൃത്തനൃത്യങ്ങൾ. ഒൻപതിന് അരയാൽപൂജ. തുടർന്ന് കൊടിയിറക്കം.
17-ന് രാത്രി എട്ടിന് ബെദിര കൊട്ടാരം ആദിനാൽവർ ദേവസ്ഥാനം തറവാട് ദൈവങ്ങളുടെ ഭണ്ഡാരവരവ്. ചാമുണ്ഡി തെയ്യത്തിന്റെ തിടങ്ങൽ, മോന്തിക്കോലം.
18-ന് പകൽ 11-ന് ചാമുണ്ഡിതെയ്യം. രാത്രി എട്ടിന് രക്തേശ്വരി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ തിടങ്ങൽ, പാഷാണമൂർത്തി തെയ്യം.
19-ന് പകൽ 11-ന് രക്തേശ്വരി തെയ്യം. രണ്ടിന് വിഷ്ണുമൂർത്തിതെയ്യം.