കുണ്ടംകുഴി: ഡി.വൈ.എഫ്.ഐ. ബേഡകം ബ്ലോക്ക് കമ്മിറ്റി കാഞ്ഞിരത്തിങ്കാൽ മുതൽ അഞ്ചാംമൈൽ വരെ യൂത്ത് മാർച്ച് സംഘടിപ്പിച്ചു.
കാഞ്ഞിരത്തിങ്കാലിൽ ഡി.വൈ.എഫ്.ഐ. ബേഡകം ബ്ലോക്ക് മുൻസെക്രട്ടറി രാധാകൃഷ്ണൻ ചാളക്കാട് ഉദ്ഘാടനം ചെയ്തു. എ.അപ്പൂസ് അധ്യക്ഷത വഹിച്ചു.
സി.പി.എം. ബേഡകം ഏരിയാ സെക്രട്ടറി സി.ബാലൻ പതാക കൈമാറി. ബി.സി.പ്രകാശ്, കെ.സുധീഷ്, കെ.പി.ദിവീഷ്, ആൽബിൻ മാത്യു, സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ. ജില്ലാ മുൻ ജോയിന്റ് സെക്രട്ടറി സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ദിവീഷ് അധ്യക്ഷത വഹിച്ചു. സുരേഷ് പായം, എ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.