കുണ്ടംകുഴി: ഡി.വൈ.എഫ്.ഐ. ബീംബുങ്കാൽ മേഖലാ കമ്മിറ്റി, എ.കെ.ജി. സ്മാരക പഠനകേന്ദ്രം ആൻഡ് വായനശാല എന്നിവ 14-ന് ബീംബുങ്കാലിൽ സാംസ്കാരികസന്ധ്യ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപവത്കരണയോഗം ബേഡഡുക്ക പഞ്ചായത്തംഗം ബിജു തായത്ത് ഉദ്ഘാടനംചെയ്തു. ബി.സി.കിരൺ രാഘവൻ അധ്യക്ഷതവഹിച്ചു.
ബി.സി.പ്രകാശ്, ബിപിൻരാജ്, ബി.സി.രാഘവൻ, ഡി.മോഹനൻ, പി.സുകുമാരൻ, ബി.സി.മുത്തു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ബി.സി.പ്രകാശ് (ചെയ.), കെ.സി.ജയകുമാർ, എം.സി.അശോകൻ, പി.സുകുമാരൻ (വൈ. ചെയ.), ബിപിൻരാജ് പായം (കൺ.), ബി.സി.കിരൺ രാഘവൻ, വി.കെ.റിജേഷ്, കെ.സി.വിനയൻ (ജോ.കൺ.), ഡി.മോഹനൻ (ട്രഷ.).