കുണ്ടംകുഴി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1988-89 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ ‘സ്നേഹത്തണൽ’ കുണ്ടംകുഴി മദർ ബഡ്സ് സ്കൂളിന് ഒരുദിവസത്തെ ഭക്ഷണച്ചെലവിലേക്കുള്ള തുക നൽകി.
അംഗങ്ങൾ ബഡ്സ് സ്കൂളിലെത്തിയാണ് തുക നൽകിയത്. വിദ്യാർഥികൾക്കായി ആഘോഷപരിപാടികൾ നടത്തി. മധുരം വിതരണം ചെയ്തു. ‘സ്നേഹത്തണൽ’ സെക്രട്ടറി മധുമോഹൻ എക്സ്പോ കുറ്റിക്കോൽ, ബഡ്സ് സ്കൂൾ ചീഫ് ഇൻസ്ട്രക്ടർ സുരന്യയ്ക്ക് തുക കൈമാറി.
ബേഡഡുക്ക പഞ്ചായത്തംഗങ്ങളായ നബീസ, കൃഷ്ണൻ കീപ്പാടി, ടി.സരസ്വതി, ശാന്തകുമാരി, രോഹിണി, കൂട്ടായ്മ ഭാരവാഹികളായ എ.വി.റീന, വി.ശ്രീമതി തുടങ്ങിയവർ സംബന്ധിച്ചു.