കുമ്പള: അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് സൗണ്ട് സിസ്റ്റം എം.സി.ഖമറുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മൊയ്തീൻ പെർളാടം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.മുഹമ്മദ്, അസീസ് കൊട്ടുടൽ, മഹമൂദ്, ബഷീർ, ബി.സി.അബ്ദുൽ റഹ്‌മാൻ, അൻസാർ, റംല വാഴവളപ്പിൽ, മമത നാരായണൻ എന്നിവർ സംസാരിച്ചു.