കുമ്പള: കെ.എസ്.ആർ.ടി.സി. ബസ്സിനുനേരെ കുമ്പള ആരിക്കാടിയിൽ വെച്ച് കല്ലേറ്്. കല്ലേറിനെത്തുടർന്ന് ബസ്സിന്റെ മുൻനിരയിലെ ചില്ല് തകർന്നു. കൊല്ലൂർ മൂകാംബികയിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ബസ്സിനുനേരെയായിരുന്ന കല്ലേറുണ്ടായത്. വ്യാഴാഴ്ച രാത്രി 11.55-ന് ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിനും കടവത്തിനും ഇടയിലായിരുന്നു സംഭവം. അനിഷ്ട സംഭവുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച രാത്രി മുതൽ ഷിറിയ, ആരിക്കാടി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി. ഈ റൂട്ടിലുള്ള അവസാന സർവീസ് 11 മണിക്കെന്നാണ് അറിയിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ പട്രോളിങ് അവസാനിപ്പിക്കുയായിരുന്നു. ഇതിനുശേഷം കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന സംഘം റെയിൽവേ ഗേറ്റിലൂടെ ഓടിവന്ന് കല്ലെറിയുകയും അതിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.