കുമ്പള: കഴിഞ്ഞ ദിവസം കനത്തമഴയെത്തുടർന്ന് തകർന്ന കൊടിയമ്മ പാലത്തിന് മുകളിൽ നാട്ടുകാർ കവുങ്ങിൻപാലം സ്ഥാപിച്ചു. താത്കാലിക സംവിധാനമെന്ന നിലയിലാണിത്. കൊടിയമ്മ, സ്കൂൾ, ജുമാമസ്ജിദ്, മദ്രസ എന്നിവിടങ്ങളിലേക്കുള്ള റോഡിലെ പാലമായിരുന്നു തകർന്നത്. വാഹനഗതാഗതം നിലച്ചുവെങ്കിലും സ്കൂൾ കുട്ടികൾക്കും മറ്റും നടന്നുപോകാൻ ഇത് ഉപകരിക്കും.