കാസർകോട്: ഇടതുമുന്നണി സ്ഥാനാർഥി കെ.പി.സതീഷ് ചന്ദ്രൻ ചരിത്രഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഐ.എൻ.എൽ. ജില്ലാ പ്രസിഡന്റ് മൊയ്തീൻകുഞ്ഞി കളനാടും ജനറൽ സെക്രട്ടറി അസീസ് കടപ്പുറവും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. കാസർകോടിന്റെ വികസനത്തിലും പ്രശ്നങ്ങളിലും ഇടപെട്ട് മാതൃകാപ്രവർത്തനം നടത്തി അംഗീകാരംനേടിയ ജനകീയനേതാവാണ് സതീഷ് ചന്ദ്രൻ.

ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മോഡിസർക്കാരിനെ താഴെയിറക്കി മതനിരപേക്ഷ സർക്കാരുണ്ടാക്കാൻ പാർലമെന്റിലേക്ക് അയക്കാവുന്നത് ഇടതുസ്ഥാനാർഥികളെമാത്രമാണ്. ഒളിഞ്ഞും തെളിഞ്ഞും സംഘ് പരിവാറിന്റെകൂടെ നിൽക്കുന്ന കേരളത്തിലെ യു.ഡി.എഫിൽ ജനങ്ങൾക്ക് വിശ്വാസംനഷ്ടപ്പെട്ടതായി ഇവർ അഭിപ്രായപ്പെട്ടു.