കാസര്‍കോട്: മന്ത്രി വി.എസ്.സുനില്‍കുമാറും മന്ത്രി ഇ.ചന്ദ്രശേഖരനും വ്യാഴാഴ്ച ജില്ലയില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് എരിക്കുളം വയലില്‍ നടക്കുന്ന പച്ചക്കറി വിളവെടുപ്പിലും 9.30-ന് മടിക്കൈ കുടുംബശ്രീ അരിമില്ല് ഉദ്ഘാടനത്തിലും 11-ന് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് പ്രഖ്യാപനത്തിലും ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടക്കുന്ന കൃഷിവിജ്ഞാന്‍ കേന്ദ്രം വികസനം സംബന്ധിച്ച യോഗത്തിലും ഇരുവരും സംബന്ധിക്കും.