കാസര്‍കോട്: പൗരത്വനിയമഭേദഗതിക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി സേവ് ഇന്ത്യാ മാര്‍ച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ജനതയ്ക്ക് പറ്റിയ തെറ്റാണ് മോദിസര്‍ക്കാരെന്നും രാജ്യത്തെ ജനങ്ങള്‍ ആ തെറ്റ് തിരിച്ചറിഞ്ഞതിന്റെ നേര്‍ക്കാഴ്ചയാണ് തെരുവില്‍ ജനങ്ങള്‍ സമരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുകയും തുറുങ്കിലടയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ്, എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറി രാകേഷ് രാവണീശ്വരം, സനോജ് കാടകം, എം.സി.അജിത്ത്, ധനീഷ് ബിരിക്കുളം, കെ.ആര്‍.ഹരീഷ്, ടി.കെ.പ്രതീഷ്, ജോബി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.