കാസര്‍കോട്: വനം-വന്യജീവിവകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ് റാണിപുരം വനമേഖലയിലേക്ക് പരിസ്ഥിതി പ്രകൃതിപഠനയാത്ര നടത്തി. സ്കൂള്‍ ഇക്കോ ക്ലബ് കണ്‍വീനര്‍ തങ്കമണി ടീച്ചര്‍, അഖില ടീച്ചര്‍ എന്നിവരടുടെ നേതൃത്വത്തില്‍ 38 വിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കെടുത്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്കരന്‍ വെള്ളൂര്‍ ക്ലാസെടുത്തു. ഫോറസ്റ്റര്‍ ചന്ദ്രന്‍ യാത്രയെ അനുഗമിച്ചു.