കാസര്‍കോട്: തൊഴിലാളി ക്ഷേമബോര്‍ഡുകളില്‍ രജിസ്റ്റര്‍ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമായി തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആൻഡ്‌ എംപ്ലോയ്‌മെന്റിന് കീഴില്‍ സിവില്‍ സര്‍വീസ് കോഴ്സ് തുടങ്ങും. അപേക്ഷിക്കേണ്ട അവസാന തീയതി: 10. അപേക്ഷാഫോറം www.kile.kerala.gov.in എന്ന വൈബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04672205380.

അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: സി ഡിറ്റ് അംഗീകൃത തൊഴിലധിഷ്ടിത കംപ്യൂട്ടര്‍ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ്, ഹാർഡ്‌വെയര്‍ നെറ്റ് വര്‍ക്കിങ്, ഫൈനാന്‍ഷ്യല്‍ മാനേജ്മെന്റ്, ഡി.സി.എ., ഡി.സി.എഫ്.എം., പി.ജി.ഡി.സി.എ., എ.ഡി.സി.ടി.ടി. തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 0471 2321310, 2321360.