കാസര്‍കോട്: കാസർകോട്ട് നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ ഏഴ് പരാതികളിൽ തീർപ്പാക്കി. 28 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. മൂന്നെണ്ണം വിവിധ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ടിനായി കൈമാറി. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ പങ്കെടുത്തു, കെ.നാരായണന്‍, എസ്.രേണുകാദേവി തങ്കച്ചി, എം.എ.ശാന്ത എന്നിവരും സംബന്ധിച്ചു.
ഉപ്പള സ്വദേശി 2010-ല്‍ വിവാഹം ചെയ്ത ജാര്‍ഖണ്ഡ് സ്വദേശിനി, ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവഗണിക്കുകയും സ്വത്തുക്കളും അര്‍ഹമായ മറ്റ് അവകാശങ്ങളും നല്‍കുന്നില്ലെന്നും കാണിച്ച് നല്‍കിയ പരാതി ഇരുകൂട്ടരുടെയും സമ്മതത്തോടെ തീര്‍പ്പാക്കി.