കാസര്‍കോട്: പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമം ജില്ലയിലെ യുവാക്കള്‍ അനുവദിക്കില്ലെന്ന് നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് പ്രസ്താവിച്ചു. ജില്ലയില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ന്യായമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ സാധിക്കാത്തതാണ് വര്‍ധിച്ചുവരുന്ന പ്രശ്നങ്ങളുടെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.