കാസര്‍കോട്: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ അന്തിമ ചെലവ് സംബന്ധിച്ച അനുരഞ്ജനയോഗം 18-ന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഇതിന്റെ മുന്നോടിയായി പരിശീലന ക്ലാസ് ഈമാസം 15-ന് രാവിലെ 10ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും.

സ്ഥാനാർഥിയോ സ്ഥാനാർഥിയുടെ ഇലക്‌ഷന്‍ ഏജന്റോ പരിശീലന പരിപാടിയില്‍ സംബന്ധിക്കണം. സ്ഥാനാർഥികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍ സംബന്ധിച്ച അക്കൗണ്ട് നിർദിഷ്ട ഫോറത്തില്‍ തിരഞ്ഞെടുപ്പ് ഫല തീയതിമുതല്‍ 30 ദിവത്തിനകം (ജൂണ്‍ 22-നകം) ജില്ലാ ഇലക്‌ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.