കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി.സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് നാലിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിക്കും.
എ.ഐ.വൈ.എഫ്. പ്രവര്‍ത്തക കണ്വെന്ഷന് നാളെ
കാസര്‍കോട്: എ.ഐ.വൈ.എഫ്. ജില്ലാ പ്രവര്‍ത്തക കണ്വെന്ഷന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാസര്‍കോട് സര്‍വീസ് കോ ഓപ്പ് ബാങ്ക് ഹാളില്‍ നടക്കും. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനംചെയ്യും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.പി.സതീഷ്ചന്ദ്രന്റെ വിജയത്തിനായാണ് കണ്വെന്ഷന് ചേരുന്നത്.