കാസര്‍കോട്: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴില്‍ കണ്ണൂര്‍ പിലാത്തറയില്‍ വനിതകള്‍ക്കായി പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിങ്‌ സ്കൂളും റുട്രോണിക്സും സംയുക്തമായി നടത്തിവരുന്ന കംപ്യൂട്ടര്‍ കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. കുറഞ്ഞ ഫീസ് നിരക്കില്‍ പി.എസ്.സി. അംഗീകൃതമായ പി.ജി.ഡി.സി.എ., ഡി.സി.എ., ഡാറ്റ എന്‍ട്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാന്‍ താത്പര്യമുള്ള വനിതകള്‍ 20-നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2800572, 9496015018.

ഓഫീസ് താത്കാലികമായി മാറ്റും

കാസര്‍കോട്: കെട്ടിടനിര്‍മാണ പ്രവര്‍ത്തനം നടത്തേണ്ടതിനാല്‍ കാസര്‍കോട് സബ് ട്രഷറിയുടെ പ്രവര്‍ത്തനം 11 മുതല്‍ താത്കാലികമായി കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ട്രഷറിയുടെ അനുബന്ധ കെട്ടിടത്തിലേക്ക് മാറ്റുന്നു. സബ് ട്രഷറിയുടെ പുതിയ മേല്‍വിലാസം: ബി ബ്ലോക്ക്, ജില്ലാ ട്രഷറിക്ക് സമീപം, സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്‌, വിദ്യാനഗര്‍ (പി.ഒ.), കാസര്‍കോട്-671123. ഫോണ്‍: 04994 230626.

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

പള്ളിക്കര: പഞ്ചായത്തില്‍ വിധവാപെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ വാങ്ങുന്ന മുഴുവന്‍ ഗുണഭോക്താക്കളും നിലവില്‍ പുനര്‍വിവാഹം/വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 25-നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

സിറ്റിങ് നടത്തും

കാസര്‍കോട്: കേരള ലോകായുക്തയുടെ സിങ്കിള്‍ ബെഞ്ച് ജസ്റ്റിസ് എ.കെ.ബഷീറിന്റെ നേതൃത്വത്തില്‍ 18-ന് കണ്ണൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് മിനി കോണ്‍ഫറന്‍സ് ഹാളിലും 20-ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ക്യാമ്പ് സിറ്റിങ് നടത്തും.

പ്രായോഗിക പരീക്ഷായോഗം നാളെ

കാഞ്ഞങ്ങാട്: ഹയര്‍സെക്കന്‍ഡറി സുവോളജി രണ്ടാംവര്‍ഷ പ്രായോഗിക പരീക്ഷ സംബന്ധിച്ചുള്ള ജില്ലാതല യോഗം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ നടക്കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സുവോളജി അധ്യാപകരും യോഗത്തില്‍ റീലീവിങ് ഓര്‍ഡര്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 9400528320.