കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് റോട്ടറി ക്ലബ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. മൂന്നുപേരടങ്ങുന്ന ഒരു ടീമായാണ് പങ്കെടുക്കേണ്ടത്. പൊതുവിജ്ഞാനം, സ്വാതന്ത്ര്യസമരം, മൗലികാവകാശങ്ങള്‍, മൗലിക കര്‍ത്തവ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മത്സരം. ഫോണ്‍: 9447770330

സി-ഡിറ്റ് സൈബര്‍ശ്രീ പരിശീലനം

കാസര്‍കോട്: സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നടത്തുന്ന ടു ഡി ആൻഡ് ത്രീ ഡി ഗെയിം ഡെവലപ്മെന്റ്, സോഫ്റ്റ് സ്കില്‍ ഡെവലപ്മെന്റ് ആൻഡ് സ്പെഷ്യല്‍ സപ്പോര്‍ട്ട് എന്നിവയില്‍ നല്‍കുന്ന പരിശീലനം 28-ന് ആരംഭിക്കും. വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ പകര്‍പ്പ്‌സഹിതം 28-ന് സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി. 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ഹാജരാകണം. ഫോൺ: 9446455052, 8921412961.

അപേക്ഷ ക്ഷണിച്ചു

കയ്യൂര്‍: ഗവ. ഐ.ടി.ഐ.യില്‍ 2013 ഓഗസ്റ്റ് സെഷന്‍ മുതല്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ക്ക് ഫെബ്രുവരിയില്‍ നടക്കുന്ന എസ്.സി.വി.ടി. ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാഫീസ് 160 രൂപ ട്രഷറിയില്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം അപേക്ഷ 31-ന് വൈകീട്ട് നാലിന് മുൻപായി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 04672 230980.

മാധ്യമ സെമിനാര്‍ നാളെ

ബേക്കല്‍: ജില്ലാ യുവജനകേന്ദ്രം ബേക്കല്‍ റിസോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി (ബി.ആര്‍.ഡി.സി.) സഹകരിച്ച് നടത്തുന്ന മാധ്യമ സെമിനാര്‍ ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പതിന് ബേക്കല്‍ കള്‍ച്ചറല്‍ സെന്ററില്‍ ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. ‘വര്‍ഗീയ ധ്രുവീകരണകാലത്തെ മാധ്യമപ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹന്‍ പ്രഭാഷണംനടത്തും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം മഹേഷ് കക്കത്ത് പത്രപ്രവര്‍ത്തകരെ അനുമോദിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര ഉദ്ഘാടനംചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം സന്തോഷ് കാല സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്യും.