കാസര്‍കോട്: സംസ്ഥാന സ്കൂള്‍ കാലോത്സവം അടുത്തതവണ നടത്താനുള്ള അര്‍ഹത എന്തുകൊണ്ടും കാസര്‍കോടിന് അവകാശപ്പെട്ടതാണെന്ന് ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ.കെ.എസ്.ടി.യു.) ജില്ലാ കമ്മിറ്റി. പണാധിപത്യ കലോത്സവരീതി മാറി പാവപ്പെട്ട കുട്ടികള്‍ക്കും അവരുടെ മികവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകുംവിധം ആവശ്യമായ ഭേദഗതികള്‍ ഉണ്ടാകണമെന്നും സംഘടന ആവശ്യപ്പെട്ടു.

കാസര്‍കോടിനെ പരിഗണിക്കണം -ചൈല്‍ഡ് പ്രൊട്ടക്ട് ടീം

കാസര്‍കോട്: അടുത്തവര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പിന്നാക്ക ജില്ലയായ കാസര്‍കോടിനെ പരിഗണിക്കണമെന്ന്‌ ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള അഭിപ്രായപ്പെട്ടു. ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തില്‍ നല്ല വളര്‍ച്ച ഉണ്ടായിട്ടുണ്ട്. കലോത്സവ നടത്തിപ്പിനുവേണ്ട എല്ലാ സൗകര്യങ്ങളും നിലവില്‍ ജില്ലയിലുണ്ട്. സംഘടനയുടെ സംസ്ഥാനസമിതി യോഗത്തില്‍ വിഷയം അവതരിപ്പിച്ച് എല്ലാ ജില്ലാ കമ്മിറ്റികളുടെയും പിന്തുണ നേടിയെടുത്ത് സംഘടന വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നല്‍കും.