കാസര്‍കോട്: നഗരസഭാ കൃഷിഭവന്റെ ഓണം-ബക്രീദ് കാര്‍ഷിക വിപണി 24-വരെ കറന്തക്കാടുള്ള സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിലുള്ള ഇക്കോഷോപ്പില്‍ നടക്കും. ജൈവരീതിയില്‍ ഉത്പാദിപ്പിച്ച നാടന്‍ പഴം-പച്ചക്കറികള്‍ വിപണിവിലയേക്കാള്‍ വിലക്കിഴിവില്‍ ഇവിടെ ലഭിക്കും. കൃഷിക്കാര്‍ക്ക് കാര്‍ഷികോത്പന്നങ്ങള്‍ മികച്ച വിലയ്ക്ക് വില്‍ക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന്‌ കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9400421165.