കരിന്തളം: സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ വരവേൽക്കാൻ ഒരുക്കിയ ബാനറിൽ സമൂഹവിരുദ്ധർ കരിഓയിലൊഴിച്ച് നശിപ്പിച്ചു.

പ്രവേശനോത്സവത്തിന്റെ ഭാഗമായി കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ ഗേറ്റിൽ സ്ഥാപിച്ച ബാനറാണ് വെള്ളിയാഴ്ച രാത്രി ചിലർ കരിഓയിൽ ഒഴിച്ച് നശിപ്പിച്ചത്.

സ്കൂൾ ഗേറ്റിന്‌ സമീപം സ്ഥാപിച്ച എസ്.എഫ്.ഐ.യുടെ പതാകയ്ക്കും പോസ്റ്ററുകൾക്കും കരിഓയിൽ ഒഴിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്കൂൾ പ്രഥമാധ്യാപകനും പി.ടി.എ. പ്രസിഡന്റും വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സ്കൂളിൽ ചേർന്ന പി.ടി.എ.-സ്റ്റാഫ് കൗൺസിൽ യോഗം പ്രതിഷേധിച്ചു. പി.ടി.എ. പ്രസിഡന്റ് സജി കെ. ജോൺ അധ്യക്ഷതവഹിച്ചു.

മാനേജർ കെ.കെ.നാരായണൻ, പ്രഥമാധ്യാപകൻ ബെന്നി ജോസഫ്, വരയിൽ രാജൻ, വി.കെ.മോഹനൻ, അശോകൻ, പവിത്രൻ, പി.വിനയ, എം.അച്യുതൻ എന്നിവർ സംസാരിച്ചു.