കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ 20-ഓളം സ്വർണക്കടത്തുകാരുടെ പേരുവിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പോലീസ് മേധാവിക്ക്‌ കൈമാറി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ളതും നേരത്തേയുണ്ടായതുമായ കേസുകളിൽ ഉൾപ്പെട്ടവരാണിവർ.

തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിന്റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.

വിമാനത്താവളങ്ങളിൽനിന്ന്‌ പലവിധ മാർഗങ്ങളിൽ പുറത്തെത്തിച്ച് ജില്ലയിലേക്ക്‌ പ്രവേശിച്ചശേഷം പോലീസിന്റെ കൈകളിലകപ്പെട്ട കേസുകളാണ് ഇവരിലേറെപ്പേർക്കെതിരെയുമുള്ളത്. ഇവർക്കാർക്കെങ്കിലും തിരുവനന്തപുരത്തെ സ്വർണക്കടത്തുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും നടക്കുന്നുണ്ട്.