കാഞ്ഞങ്ങാട് : ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ സേവന-ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിലെ വിദ്യാർഥിക്ക് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി.

ആറങ്ങാടി നിലങ്കരയിലെ കുടുംബത്തിന് ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ സമ്മാനം കൈമാറി. ഡയറക്ടർമാരായ കെ.കെ.ഇസ്മായിൽ, ഇ.കെ.കെ.പടന്നക്കാട്, വി.വി.സുധാകരൻ, എൻ.കെ.രത്നാകരൻ, എച്ച്.ബാലൻ, ഖൈറുന്നിസ, സബീന എന്നിവർ സംസാരിച്ചു.