കാഞ്ഞങ്ങാട്: എം.എസ്.എഫ്. കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി സൗജന്യ പി.എസ്.സി. രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് അഡ്വ. എൻ.എ.ഖാലിദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ.റഹ്‌മത്തുള്ള, ഹാഷിർ മുണ്ടത്തോട്, റംഷിദ് തോയ്യമ്മൽ, ആബിദ് ആറങ്ങാടി, എൻ.വി.ഹക്കിം, കെ.എൽ.റിഷാൽ എന്നിവർ സംസാരിച്ചു.