കാഞ്ഞങ്ങാട്: സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷനിലപാടുകൾ ജനങ്ങളിലേക്കക്കെത്തിക്കാൻ സർക്കാർ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ പറഞ്ഞു. കാഞ്ഞങ്ങാട്ട് ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു.

മൃഗസംരക്ഷണവകുപ്പിന്റെ സേവനങ്ങൾ കർഷകരിലേക്കെത്തിച്ച് ശാക്തീകരിക്കുന്നതിന് വകുപ്പിനെ സമഗ്രമായി പുനഃസംഘടിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി അരവിന്ദൻപിള്ള, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം നരേഷ്‌കുമാർ കുന്നിയൂർ, ജില്ലാ പ്രസിഡന്റ് പ്രീത, സെക്രട്ടറി ഭുവനേന്ദ്രൻ, ആർ.മനോജ്കുമാർ, സി.പി.സാബു, ഷാജഹാൻ, സി.എസ്.ജിനേഷ്, സേബ് വർഗീസ്, രാഗി രാജ് എന്നിവർ സംസാരിച്ചു.