കാഞ്ഞങ്ങാട് : അപ്രതീക്ഷിത ഹർത്താൽ കാഞ്ഞങ്ങാട്ടെ ക്രിസ്മസ് കച്ചവടത്തെ ഇല്ലാതാക്കി.ഏറ്റവുമധികം നഷ്ടമുണ്ടായത് ബേക്കറി വ്യാപാരികൾക്കാണ്.ഏതാണ്ട് 10 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി ഇവരുടെ സംഘടനാ നേതാക്കൾ പറഞ്ഞു.

കോവിഡ് കാലത്തെ നഷ്ടം നികത്തിവരികയായിരുന്നു.അതുകൊണ്ടു തന്നെ വ്യാപാരികൾ ക്രിസ്‌മസ് കച്ചവടത്തിൽ ഏറെ പ്രതീക്ഷയർപ്പിച്ചു.

പ്രതിഷേധവുമായി വ്യാപാരിവ്യവസായി ഏകോപന സമിതിയും രംഗത്തു വന്നു.ഹർത്താലിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന മുന്നറിയിപ്പു നൽകിയ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി.യൂസഫ്ഹാജി പത്രസമ്മേളനം വിളിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.ഔദ്യോഗികമായി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നായിരുന്നു ഇടതുമുന്നണി നേതാക്കൾ പറഞ്ഞത്.അതേ സമയം തുറന്ന കടകളെല്ലാം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടപ്പിച്ചു.അതേ സമയം ഹർത്താലിൽ വാഹനങ്ങളെ തടഞ്ഞില്ല.