അവളുടെ അക്ഷരങ്ങൾക്ക് ഡി.എം.സി. അക്ഷരജ്യോതിയുടെ കരുതൽ 


എൻഡോസൾഫാൻ ഇരകളുടെ പ്രതിഷേധം | ഫയൽ ചിത്രം

കാസർകോട്‌: എൻഡോസൾഫാൻ ദുരിതബാധിതരായ ബിന്ദുവിന്റെ കുടുംബത്തിന് ഡി.എം.സിയുടെ പിന്തുണ. കാഞ്ഞങ്ങാട് സ്വദേശിയായ ബിന്ദുവിന്റെ രണ്ടു മക്കളിൽ മിഥുൻരാജിന്റെ ജീവിതത്തെ എൻഡോസൾഫാൻ കവർന്നിരുന്നു. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻപോലും കഴിയാത്ത അവസ്ഥയാണ് മിഥുൻരാജിന്. മകളാണ് വിധവയായ ബിന്ദുവിന്റെ ഏക പ്രതീക്ഷ. പഠിക്കാൻ മിടുക്കിയായ മകൾ പ്രതിസന്ധികൾക്കിടയിലും മികച്ച മാർക്കോടെ എം.എ.(മലയാളം) ഈ പാസ്സായിട്ടുണ്ട്.

പണമില്ലാതെ ഉപരിപഠനം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. ഈ വിവരങ്ങൾ മാതൃഭൂമിയിലൂടെയാണ് ഡി.എം.സി .അക്ഷരജ്യോതിയുടെ ശ്രദ്ധയിൽ പെടുന്നത്. ചെയർപേഴ്‌സൺ ദീപ ജോസഫിന്റെ ഇടപെടലാണ് അക്ഷരവെളിച്ചമെത്തിച്ചത്. എറണാകുളം തൃക്കാക്കരയിലെ ഹിൽ വാലി കോളേജ് ഓഫ് എഡ്യൂക്കേഷന്റെ സഹകരണം കാര്യങ്ങൾ എളുപ്പമാക്കി. മുന്നോട്ടു നടക്കാൻ കൈ തന്ന മനുഷ്യരോട് ബിന്ദു കണ്ണീർ നനവോടെ നന്ദി പറഞ്ഞു.



Content Highlights: kasaragod, endosulfan victim, Bindu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented