കുമ്പള : മംഗളുരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിനി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം.

ദേവിമഠത്തിന് സമീപത്തെ ചന്ദ്രഹാസ-വനജാക്ഷി ദമ്പതിമാരുടെ മകൾ സ്നേഹ (17) യെയായിരുന്നു കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് യുവതി എഴുതിവെച്ചതെന്ന് കരുതുന്ന നീണ്ട കത്ത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ പിന്തുടരുന്ന യുവാവിനെക്കുറിച്ചുള്ള പരാമർശം കത്തിലുള്ളതായി പോലീസ് പറഞ്ഞു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നതിനുള്ള ശക്തമായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പോലീസ്‌ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)