ചിറ്റാരിക്കാല്: കാറ്റാംകവലയിൽ രൂപവത്കരിച്ച ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) യൂണിറ്റ് ജില്ലാ സെക്രട്ടറി സണ്ണി തോട്ടത്തിൽ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് അഗസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ബൂത്ത് പ്രസിഡന്റ് വി.സി.തോമസ്, എം.പി.ജോൺസൺ, ജിമ്മി മാടവന, ബിജു ഇളംതുരുത്തി എന്നിവർ സംസാരിച്ചു.