കാസർകോട്: ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് നാമജപയാത്ര നടത്തി.

കാഞ്ഞങ്ങാട്ട് വെച്ച് ദേവസ്വം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു നാമജപയാത്ര.

ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി. നായിക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം രവീഷ് തന്ത്രി കുണ്ടാർ, ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമൻ, പി.ആർ.സുനിൽ, സദാനന്ദ റായ്, ഗുരുപ്രസാദ് പ്രഭു എന്നിവർ സംസാരിച്ചു.