ബേഡഡുക്ക: ഇന്ത്യൻ എൻജിനീയറിങ് സർവീസ് പരീക്ഷയിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ കേരളത്തിലെ ഏക വിജയി ബേഡഡുക്ക ചൊട്ടയിലെ കെ.വിഷ്ണുമായയെ അടുക്കത്ത് മോലോത്തുംകാവ് ഭഗവതിക്ഷേത്ര ട്രസ്റ്റീബോർഡ് അംഗങ്ങൾ അനുമോദിച്ചു.
ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ കാമലോൻ തറവാട്ടുകാരണവർ വി.കെ.കുഞ്ഞമ്പു നായർ ഉപഹാരം കൈമാറി. ക്ഷേത്രം ചെയർമാൻ വി.കെ.കരുണാകരൻ നായർ അധ്യക്ഷതവഹിച്ചു. സി.ദാമോദരൻ നായർ ചൊട്ട, ഇ.ജയപ്രസാദ് ചൊട്ട, കെ.രാജേന്ദ്രൻ മൊട്ടമ്മൽ, സി.നീലകണ്ഠൻ നായർ ചൊട്ട, സന്ദീപ് നന്ദികേശ്, രാഘവൻ വണ്ണാത്തിക്കാനം, ബാലകൃഷ്ണൻ പാണ്ടിക്കാട് എന്നിവർ സംസാരിച്ചു.