ബന്തടുക്ക: നവീകരണം നടക്കുന്ന പൊയിനാച്ചി-മാണിമൂല റോഡ് ബന്തടുക്ക ടൗണിൽ വീതി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച് കെ.കുഞ്ഞിരാമൻ എം.എൽ.എ.ക്ക് നിവേദനംനൽകി. സർവകക്ഷി പ്രതിനിധികൾ ഉൾപ്പെടെ അംഗങ്ങളായി പ്രവർത്തിക്കുന്ന ജനകീയ കൂട്ടായ്മയായ ‘ബന്തടുക്ക പൗരസമിതി’യാണ് നിവേദനം നൽകിയത്.