ബന്തടുക്ക: ദേലംപാടി പഞ്ചായത്തിലെ കാട്ടിപ്പാറയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഗംഗാധരൻ നായരുടെ തോട്ടത്തിൽ കവുങ്ങ്, വാഴ തുടങ്ങിയവയാണ് നശിപ്പിച്ചത്.

സമീപം കാൽച്ചാമരം ദേവസ്ഥാനത്തിന്റെ മതിലും തകർത്തു. കഴിഞ്ഞദിവസം പുലർച്ചെയാണ് ആന നാശംവരുത്തിയത്.

കേരള വനാതിർത്തി പ്രദേശമായ ഇവിടം ജനവാസകേന്ദ്രമാണ്. സ്ഥിരമായി കാട്ടാനയിറങ്ങുന്നതിനാൽ തടയാൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.