കാസർകോട് : എസ്.സി. വിഭാഗങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപ്പിലാക്കുക, കേരള സ്റ്റേറ്റ് എംപ്ലോയീസ് സെൽ എ, ബി സെക്ഷൻ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.സി. മോർച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പരിസരത്ത് ധർണ നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘടനം ചെയ്തു. എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് സമ്പത്ത് പെർണാടക അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.കെ. കയ്യാർ, മണ്ഡലം പ്രസിഡന്റ് എസ്.വി. അവീൻ, ശശി, ജില്ല സെക്രട്ടറി പി. നാരായണ എന്നിവർ സംസാരിച്ചു.