കുന്നുംകൈ : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങളിലെത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ എം.എസ്.എഫ്. ഒരുക്കിയ പരീക്ഷാവണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം പെരുമ്പട്ടയിൽ നടന്നു. ജില്ലാ ഖജാൻജി അസ്ഹറുദ്ദീൻ മണിയനോടി അൻവർ ഓട്ടപ്പടവിന് നൽകി ഫ്ലാഗ് ഓഫ്‌ ചെയ്തു. മണ്ഡലം പ്രസിഡന്റ് സയ്യിദ് സൈഫുദ്ദീൻ തങ്ങൾ, അനസ് കാടങ്കോട്, ജോയന്റ് സെക്രട്ടറി സുഹൈൽ പെരുമ്പട്ട, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സാബിത് പെരുമ്പട്ട, പ്രസിഡന്റ് മുബാറക് ഓട്ടപ്പടവ്, പടന്ന പഞ്ചായത്ത് സെക്രട്ടറി സുഹൈർ പടന്ന, ആഷിക് പി., ബാസിത് പി. തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം പരിധിയിലെ ഇരുപതോളം മേഖലകൾ കേന്ദ്രീകരിച്ചാണ് പരീക്ഷാവണ്ടി ഒരുക്കിയത്.