കാനത്തൂർ: പീപ്പിൾസ് കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ചു. 21 മുതൽ 27 വരെ കാനത്തൂർ ജി.എൽ.പി. സ്കൂളിലാണ് ക്യാമ്പ്. സംഘാടകസമിതിയോഗം മുളിയാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശോഭ പയോലം അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസർ പി.ശകുന്തള പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപിക വൈ.എം.സി.ശ്യാമള, പി.ടി.എ. പ്രസിഡന്റ് വേണുഗോപാലൻ, അഡ്വ. രാമചന്ദ്രൻ, അശോകൻ, രാജേഷ്, രമ്യ, സാവിത്രി, കോളേജ് വൈസ് പ്രിൻസിപ്പൽ എ.വിജയൻ, എം.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഇ.മണികണ്ഠൻ (ചെയ.), സി.രാമകൃഷ്ണൻ (വൈ. ചെയ.), എൻ.ഗംഗാധരൻ മാസ്റ്റർ (കൺ.), രാഗേഷ് ചേടിക്കാൽ, പ്രശാന്ത് മാസ്റ്റർ (ജോ.കൺ.).